Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:40 AM IST Updated On
date_range 26 March 2022 5:40 AM ISTബസ് ഉടമകളും തൊഴിലാളികളും പ്രതിഷേധ ധർണ നടത്തി
text_fieldsbookmark_border
കാക്കനാട്: ബസുടമകളുടെ അനിശ്ചിതകാല പണിമുടക്കിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ബസ് ഉടമകളും തൊഴിലാളികളും ചേർന്ന് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കലൂർ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച മാർച്ച് ഹൈക്കോർട്ട് ജങ്ഷനിലാണ് അവസാനിച്ചത്. സമരത്തിന്റെ ഭാഗമായി ബസുടമയുടെ പ്രതീകാത്മക ആത്മഹത്യ നടത്തി. ധർണ സംയുക്തസമരസമിതി സംസ്ഥാന പ്രസിഡന്‍റ് എം.ബി. സത്യൻ ഉദ്ഘാടനം ചെയ്തു. കെ.എ. നജീബ് അധ്യക്ഷത വഹിച്ചു. കെ.ബി. സുനീർ, ബാലകൃഷ്ണൻ, കെ.എം. നവാസ്, നെൽസൺ മാത്യു, ജോയി ജോസഫ്, രാമ പടിയാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story