കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ടാറ്റൂ കലാകാരന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ പ്രതി സുജീഷിന്റെ ജാമ്യാപേക്ഷയാണ് എറണാകുളം അഡീഷനൽ സെഷന്‍സ് കോടതി തള്ളിയത്. സുജീഷ് സ്റ്റുഡിയോകളിൽ വനിതകൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനിടയാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യം നിഷേധിച്ചത്. കേസില്‍ ഒരു പരാതിക്കാരി വിദേശിയാണെന്നത് ഗൗരവമായി കാണുന്നെന്നും കോടതി വ്യക്തമാക്കി. പരാതി നല്‍കാനുണ്ടായ കാലതാമസം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിന് മതിയായ കാരണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.