കോതമംഗലം: സംസ്ഥാനത്തെ മികച്ച പ്രതിഭകളായ 1000 വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രതിഭ പുരസ്കാരത്തിന് നെല്ലിക്കുഴി സ്വദേശി അര്‍ഹനായി. നെല്ലിക്കുഴി എട്ടാം വാര്‍ഡ് സ്വദേശി ആന്‍റണി ജയ്സണാണ് പുരസ്കാര ജേതാവ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരം മുഖ്യമന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ തൊണ്ടിയില്‍ ജയ്സണിന്റെയും ലിസിയുടെ മകനാണ് ആന്‍റണി. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് ഫൈനല്‍ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.