സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും

പെരുമ്പാവൂര്‍: ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 66ാം വാര്‍ഷികവും മികച്ച തഹസില്‍ദാര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിനോദ് രാജിന് സ്വീകരണവും എസ്.എന്‍.ഡി.പി യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. കര്‍ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ടി.ടി. സാബു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഐ. നാദിര്‍ഷ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ എന്‍.വി. ബാബുരാജന്‍, പ്രധാനാധ്യാപിക സിനി പീതന്‍, പഞ്ചായത്ത്​ അംഗം അമൃത സജിന്‍, പി.ടി.എ വൈസ് പ്രസിഡന്റ് കെ.എസ്. ജയന്‍, മാതൃസംഗം അധ്യക്ഷ വിലാസിനി സുകുമാരന്‍, സ്റ്റാഫ് സെക്രട്ടറി ടി.ജി. ശ്രീജിത്, എ.എസ്. സുമ, വിദ്യാര്‍ഥി പ്രതിനിധി എ.ജെ. അലക്‌സ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.