കോതമംഗലം: കെ-റെയിലിനെതിരെ യു.ഡി.എഫ് എം.പിമാർ നടത്തിയ സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോതമംഗലത്ത് പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.എസ്. എൽദോസ് അധ്യക്ഷത വഹിച്ചു. എബി എബ്രഹാം, എ.ജി. ജോർജ്, അബു മൊയ്‌തീൻ, റോയ് കെ. പോൾ, പരീത് പട്ടമ്മാവുടി, നോബിൾ ജോസഫ്, അലി പടിഞ്ഞാറേചാലി, ജോബി ജേക്കബ്, ജെസ്സി സാജു, ജോർജ് വെട്ടിക്കുഴ, ബാബു ഏലിയാസ്, കെ.എ. സിബി, എം.വി. റെജി, എം.എ. കരിം, എ.ജി. അനൂപ്, രാഹുൽ, റമീസ്, ബെന്നി പോൾ, ഷൈജന്റ് ചാക്കോ, സത്താർ വട്ടക്കുടി, സലിം മംഗലപ്പാറ, ബിനോയ്, നൗഷാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.