'ഞങ്ങളും കൃഷിയിലേക്ക്' കീരംപാറയിൽ തുടക്കമായി

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് എന്ന കൃഷി വകുപ്പിന്‍റെ പദ്ധതിക്ക്​ കീരംപാറയിൽ തുടക്കമായി. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ വി.സി. ചാക്കോ  ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജോമി തെക്കേക്കരക്ക്​ ഹൈബ്രിഡ് പച്ചക്കറി തൈകൾ നൽകി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സമിതി ചെയർപേഴ്സൻ സിനി ബിജു, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സമിതി ചെയർമാൻ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസ് തുടങ്ങിയവർ സംസാരിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.