യൂത്ത്​ ലീഗ്​ ദക്ഷിണമേഖല സമ്മേളനം നാളെ

ആലപ്പുഴ: 'സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളനം ശനിയാഴ്​ച കാംലോട്ട് ഇന്റര്‍നാഷനല്‍ കൺവെന്‍ഷന്‍ സെന്ററിൽ നടക്കുമെന്ന്​ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 10ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ ഓര്‍ഗനൈസിങ്​ സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. 4.30ന് സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍, വൈസ് പ്രസിഡന്‍റ്​ അഷ്‌റഫ് എടനീര്‍, ആലപ്പുഴ ജില്ല പ്രസിഡന്റ് പി. ബിജു, ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.