വേനൽ മഴയിൽ അടിവാട് വെള്ളക്കെട്ട്, കുട്ടമ്പുഴയിൽ വീടിന്‍റെ മേൽക്കൂര തകർന്നു

കോതമംഗലം: കനത്ത മഴയിൽ അടിവാട് ടൗൺ വെള്ളത്തിലായി. കുട്ടമ്പുഴയിൽ വീടിന് മുകളിൽ മരം വീണു. ശക്തമായ വേനൽ മഴ രണ്ട് മണിക്കൂർ നീണ്ടതോടെ ടൗണിൽ വെള്ളം ഉയർന്നു. ഇതോടെ പല കടകളിലും വെള്ളം കയറി പല കച്ചവടക്കാരും സാധനങ്ങൾ ഉയർന്ന ഭാഗത്തേക്ക് മാറ്റി. ടൗണിനോട് ചേർന്ന ഓടകൾ മാലിന്യം കൊണ്ടുനിറഞ്ഞ്​ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണമായത്. മഴ പെയ്താൽ വെള്ളം കയറുന്നത് പതിവായതോടെ വലിയ നഷ്ടമാണ് കച്ചവടക്കാർക്ക് ഉണ്ടാകുന്നത്. ടൗണിലെ വെള്ളക്കെട്ടിന്​ പരിഹാരം കാണാൻ അധികൃതർ ഇടപെടണമെന്ന് കച്ചവടക്കാർ ആവശ്യപ്പെട്ടു. കുട്ടമ്പുഴ പഞ്ചായത്തിലെ സത്രപ്പടിയിലെ മക്ക പുഴ കോളനിയിൽ കാറ്റിലും മഴയിലും വീടിന്‍റെ മേൽക്കൂര തകർന്നു. തിരുനിലത്തിൽ ലക്ഷ്മിയുടെ വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.