ചിത്രം: ഭവാനി കുമളി: ഏലത്തോട്ടത്തിൽ പണി ചെയ്യുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ യുവതി മരിച്ചു. ആനവിലാസം പളനിക്കാവ് സ്വദേശി കണ്ണന്‍റെ ഭാര്യ ഭവാനിയാണ് (37) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. പളനിക്കാവിലെ കണ്ണമുണ്ട എസ്‌റ്റേറ്റിൽ ജോലിക്കിടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ഭവാനിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമളി പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച സംസ്കരിക്കും. കണ്ണൻ-ഭവാനി ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.