കാക്കനാട്: തൃക്കാക്കര അഗ്നിരക്ഷാ നിലയത്തിൽ ഫോൺ തകരാറിലായിട്ട് 12 ദിവസമാകുന്നു. ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിയെടുത്തതിന് പിന്നാലെയാണ് ഫോൺ തകരാറിലായത്. അഗ്നിരക്ഷാ നിലയത്തിലെ ഉൾപ്പെടെ നിരവധി ടെലിഫോൺ കണക്ഷനുകളാണ് നിലച്ചത്. സ്റ്റേഷൻ ഓഫിസറുടെ ഔദ്യോഗിക മൊബൈലിലേക്ക് കാൾ ഡൈവർട്ട് സംവിധാനം വഴിയാണ് നിലവിൽ പ്രവർത്തനം നടത്തുന്നത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് ജങ്ഷനിലെ ആകാശവാണി കൊച്ചി നിലയത്തിനടുത്ത് കുഴിയെടുത്തപ്പോഴാണ് ലൈൻ പൊട്ടിയത്. ഫോൺ നിലച്ചത് മനസ്സിലായതോടെ അധികൃതർ ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട് തൃക്കാക്കര നിലയത്തിലെ 0484 2423100 എന്ന നമ്പറിലേക്ക് വരുന്ന കാളുകൾ മുഴുവൻ സ്റ്റേഷൻ ഓഫിസറുടെ ഔദ്യോഗിക മൊബൈൽ നമ്പറിലേക്ക് വഴിതിരിച്ചുവിടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഓഫിസിലേക്ക് എത്തിയ നിരവധി കാളുകൾ ഈ മൊബൈൽ നമ്പർ വഴിയാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച ആകാറായിട്ടും ഫോൺ ശരിയാകാതെ വന്നതോടെ ബി.എസ്.എൻ.എൽ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഉടൻ ശരിയാകും എന്ന മറുപടി ലഭിക്കുന്നതല്ലാതെ ഇതുവരെ അനുകൂല നടപടി ഉണ്ടായില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.