പത്ത്​ കി.മീ ഓട്ടത്തില്‍ ജോസ് മാവേലിക്ക് ഒന്നാംസ്ഥാനം

ആലുവ: തേവര സേക്രഡ്​ ഹാര്‍ട്ട് കോളജിൽ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ദേശീയ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലിക്ക് ഒന്നാംസ്ഥാനം. 65പ്ലസ്​ വിഭാഗത്തിലാണ് ജോസ് മാവേലി മത്സരിച്ചത്. 63 മിനിറ്റ് 31 സെക്കൻഡെടുത്ത്​ ഒന്നാമതായി ഓടിയെത്തി. കൊച്ചി നേവല്‍ ഓഫിസര്‍ അനില്‍ ജോസ് കാഷ് അവാര്‍ഡ് നൽകി. നിരവധിതവണ 100 മീ., 200 മീ., 400 മീ. ഓട്ടമത്സരങ്ങളില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കിയ ജോസ് മാവേലി, ആദ്യമായാണ് ദീര്‍ഘദൂര മത്സരത്തില്‍ പങ്കെടുത്തത്​. ഈമാസം ആദ്യവാരം മഹാരാഷ്‌ട്രയില്‍ മാക്‌സ്ഫിറ്റ് ഇന്ത്യ സംഘടിപ്പിച്ച ഓപണ്‍ മീറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജോസ് മാവേലി മൂന്ന് മെഡലുകള്‍ നേടിയിരുന്നു. ക്യാപ്‌ഷൻea yas2 maveli തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ സംഘടിപ്പിച്ച ദീര്‍ഘദൂര ഓട്ടമത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ച ദേശീയ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലി കൊച്ചി നേവല്‍ ഓഫിസര്‍ അനില്‍ ജോസില്‍നിന്ന് കാഷ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.