കരുമാല്ലൂർ: തടിക്കകടവ് പാലത്തിൽ വഴിവിളക്കില്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞയാഴ്ച ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റത് ഒടുവിലത്തെ സംഭവമാണ്. വിളക്ക് സ്ഥാപിച്ചെങ്കിലും ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ മിഴിയടച്ചു. പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. ഇരുവശത്തെയും വിളക്കുകൾ തെളിയാത്തതുമൂലം കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കരുമാല്ലൂർ-കുന്നുകര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്താണ് പാലം സ്ഥിതി ചെയ്യുന്നത്. ഇരുപഞ്ചായത്തിന്‍റെയും മുന്നിൽ പലപ്രാവശ്യം പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. എത്രയും വേഗം സോളാർ ലൈറ്റ് തെളിക്കണമെന്ന് കരുമാല്ലൂർ പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നജീബ് പള്ളത്ത് അധികൃതരോട് ആവശ്യപ്പെട്ടു. പടം EA PVR thadikkakadavu palam 1 വിളക്കുകൾ ഇല്ലാതെ സ്ഥിതി ചെയ്യുന്ന തടിക്കകടവ് പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.