പള്ളുരുത്തി: സ്വകാര്യ ബസിൽ യാത്രചെയ്യുന്നതിനിടെ വീട്ടമ്മയുടെ ബാഗിൽ സൂക്ഷിച്ചിരുന്ന പഴ്സ് അപഹരിച്ചു. പഴ്സിലുണ്ടായിരുന്ന 45,000 രൂപയും രണ്ടുപവൻ വരുന്ന വളയും ബാങ്ക് രേഖകളും നഷ്ടപ്പെട്ടു. വൈറ്റില സഹകരണ റോഡിൽ വലിയപറമ്പിൽ ഉഷയുടെ പണവും ആഭരണവുമാണ് നഷ്ടപ്പെട്ടത്. ചികിത്സ കാര്യങ്ങൾക്കായി നെട്ടൂരിൽ മാതാപിതാക്കൾക്കൊപ്പമാണ് ഉഷ താമസിക്കുന്നത്. അഞ്ചുവർഷം മുമ്പ് ഭർത്താവ് മോഹനൻ മരിച്ചതോടെ ഉഷയുടെ ജീവിതം പ്രതിസന്ധിയിലാണ്. രണ്ടുമക്കളുടെ വിദ്യാഭ്യാസവും രോഗിയായ തന്‍റെ ചികിത്സയും വെല്ലുവിളിയായി. അംഗൻവാടിയിലെ ഹെൽപറായി ജോലിചെയ്യുന്ന ഉഷക്ക് കരളിന് ഗുരുതര തകരാറുണ്ട്. അടിയന്തരമായി ഓപറേഷൻ ചെയ്യണമെന്ന ഡോക്ടർമാരുടെ നിർദേശത്തെതുടർന്ന് നാട്ടുകാരുടെയും ഒപ്പം ജോലിചെയ്യുന്നവരുടെയും സഹായത്താൽ ചികിത്സക്കുള്ള പണം കണ്ടെത്തി ആശുപത്രിയിൽ അഡ്മിറ്റാകാൻ പോകുമ്പോഴാണ് കുണ്ടന്നൂരിനും എറണാകുളം വളഞ്ഞമ്പലത്തിനും ഇടയിൽ മോഷണം നടന്നത്. ബസിൽനിന്നിറങ്ങി ബാഗ് നോക്കിയപ്പോഴാണ് പണം പോയ വിവരമറിയുന്നത്. എറണാകുളം സൗത്ത് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.