EKG ADS KOCHI...BUSINESS 2 കൊച്ചി: താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കോവിഡാനന്തര തൊഴിലില്ലായ്മക്ക് പരിഹാരമായി സൗത്ത് ഇന്ത്യൻ ബാങ്കും സഹൃദയ രാജഗിരിയും കൈകോർക്കുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വനിതകൾക്ക് പദ്ധതിയുടെ ഭാഗമായി ജൻശിക്ഷൺ സൻസ്ഥാൻ മുഖേന പരിശീലനം നൽകിയിരുന്നു. തയ്യലിലൂടെ വരുമാനം കണ്ടെത്താൻ 70 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ ലഭ്യമാക്കി. പദ്ധതിയുടെ കേന്ദ്രതല ഉദ്ഘാടനം കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിലെ കാർമൽ ഹാളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് തോമസ് ജോസഫ് നിർവഹിച്ചു. എജുക്കേഷൻ കൗൺസിലർ ഫാ. സാജു മാടവന സി.എം.ഐ അധ്യക്ഷത വഹിച്ചു. സഹൃദയ സർവിസസ് ആൻഡ് ചാരിറ്റീസ് ചെയർമാൻ ഫാ. പോൾ നെടുംചാലിൽ സി.എം.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് റീജനൽ ഹെഡ് ബിനോയ് ആർ.കെ, സഹൃദയ സെക്രട്ടറി ഫാ. ഡിബിൻ മംഗലത്ത് സി.എം.ഐ, ട്രഷറർ ഫാ. വർഗീസ് പ്ലാക്കൽ സി.എം.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് കളമശ്ശേരി ബ്രാഞ്ച് മാനേജർ രശ്മി മേനോൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ ഹെഡ് ടൈനു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.