സി.പി.ഐ പ്രതിഷേധ മാർച്ച് നടത്തി

പറവൂർ: താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ തെറ്റായ നടപടികളിൽ പ്രതിഷേധിച്ച് സി.പി.ഐ കാർഷിക വികസന ബാങ്കിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ബാങ്ക് വായ്പ കോൺഗ്രസ് പാർട്ടി അംഗത്വമുണ്ടെങ്കിലെ ലഭിക്കു എന്ന പഞ്ചായത്ത്​ അംഗത്തിന്‍റെ ശബ്ദരേഖയെത്തുടർന്നാണ് പ്രതിഷേധ മാർച്ച് നടത്തിയത്. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. പി.എൻ. സന്തോഷ്, എ.കെ. സുരേഷ്, എം.ആർ. ശോഭനൻ, കെ. സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു. പടം EA PVR cpi prethishedam 3 പറവൂർ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്കി​ലേക്ക്​ സി.പി.ഐ നടത്തിയ പ്രതിഷേധ മാർച്ച് എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.