സ്​പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ ധർണ നടത്തി

പറവൂർ: ദേശീയപാതക്ക്​ വിട്ടുനൽകിയ വസ്തുവിന് നഷ്ടപരിഹാരം ലഭിക്കാത്ത ഭൂവുടമകൾക്ക് സ്​പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഭാരതീയ നാഷനലിസ്റ്റ് ജനതാദൾ ജില്ല കമ്മിറ്റി ധർണ നടത്തി. സംസ്ഥാന ട്രഷർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. കെ.പി. ധനപാലൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ സുഗതൻ മാല്യങ്കര അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു, യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്, മുൻ നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി ചന്ദനപറമ്പിൽ, പോൾ പഞ്ഞിക്കാരൻ, അനിൽ മാത്യു, റോഷൻ ചാക്കപ്പൻ, മഹിള നേതാവ് ലൈല റഷീദ് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്‍റ്​ വി.എസ്. ബോബൻ സ്വാഗതവും സെക്രട്ടറി നെൽസൺ നന്ദിയും പറഞ്ഞു. പടം EA PVR special deputy 5 ഭാരതീയ നാഷനലിസ്റ്റ് ജനതാദൾ ജില്ല കമ്മിറ്റി സ്​പെഷൽ ഡെപ്യൂട്ടി കലക്ടറുടെ ഓഫിസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.