ഒരാഴ്ച മുമ്പ്​ ടാർ ചെയ്ത റോഡ് പൊളിച്ചു കുഴിയെടുത്തു

ഫോർട്ട്​കൊച്ചി: ഒരാഴ്ച മുമ്പ് ടാറിട്ട് പുതുക്കി പണിത റോഡ് ചൂടാറും മുമ്പ്​ തന്നെ പൊളി തുടങ്ങി. ചിരട്ടപ്പാലം കുറുപ്ലാവ് റോഡാണ് പാലം പുനർ നിർമിക്കുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനക്കെന്ന പേരിൽ കുഴിയെടുത്തത്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്‍റെ നേതൃത്വത്തിലാണ് ഇവിടെ പണികൾ നടക്കുന്നത്. മണ്ണ് പരിശോധനയുടെ ഭാഗമായി വലിയ യന്ത്രം ഉപയോഗിച്ചാണ് റോഡിൽ കുഴിയെടുത്തിരിക്കുന്നത്. ഈ റോഡ് പുതുക്കി പണിയുന്നതിന് മുമ്പായി തന്നെ ഇത്തരം പ്രവൃത്തികൾ ചെയ്യാമെന്നിരിക്കേ അതിന് തയാറാവാതെ റോഡ് പുനർ നിർമിച്ച് പണിതീർന്ന ശേഷം പൊളിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചിത്രം: ഒരാഴ്ച മുമ്പ് പുതുക്കി പണിത ചിരട്ടപ്പാലം റോഡ് മണ്ണ് പരിശോധനക്കായി പൊളിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.