നെടുമ്പാശ്ശേരി: വ്യോമയാന ഇന്ധനത്തിന്റെ വില കുതിക്കുന്നു. ഇതേത്തുടർന്ന് കുറഞ്ഞ നിരക്കിലുള്ള പാക്കേജുകൾ പ്രഖ്യാപിക്കാൻ വിമാനക്കമ്പനികൾക്ക് കഴിയുന്നില്ല. കോവിഡിനെ തുടർന്ന് രണ്ട് വർഷമായി വിമാനക്കമ്പനികളെല്ലാം നഷ്ടത്തിലാണ്. ഈ മാസം ഒടുവിൽ രാജ്യാന്തര സർവിസുകൾ പുനരാരംഭിക്കുകയാണ്. എന്നാൽ, കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്ന തരത്തിൽ പാക്കേജുകൾ ഒരു വിമാനക്കമ്പനിയും പ്രഖ്യാപിക്കുന്നില്ല. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആറ് തവണയാണ് വ്യോമയാന ഇന്ധനവില ഉയർന്നത്. ഇപ്പോൾ ഒരു കിലോലിറ്ററിന് ഒരു ലക്ഷം രൂപയാണ് വില. സർവിസുകൾ വീണ്ടും തുടങ്ങുമ്പോൾ കുറച്ചു കാലത്തേക്ക് വിവിധ സേവനങ്ങൾക്കുള്ള നിരക്കുകൾ കുറക്കണമെന്നും എയർപോർട്ട് അതോറിറ്റിയോട് വിമാന കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യാന്തര സർവിസുകൾ നിലച്ചതിനെ തുടർന്ന് ജോലിയിൽനിന്ന് മാറ്റി നിർത്തപ്പെട്ട കരാർ തൊഴിലാളികളെ വിവിധ വിമാനക്കമ്പനികൾ തിരിച്ചു വിളിച്ചു തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.