കാർ ഓട്ടോയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കോതമംഗലം: ഊന്നുകല്ലിൽ കാർ നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ ഊന്നുകൽ തച്ചിയത്ത് വീട്ടിൽ ബിജു, യാത്രക്കാരനായ നെല്ലിമറ്റം സ്വദേശി തറയിൽ വീട്ടിൽ സംഗീത് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ഊന്നുകൽ ടൗണിനുസമീപം ഫെഡറൽ ബാങ്കിനു മുന്നിൽ തലക്കോട് ഭാഗത്തുനിന്ന് വരുകയായിരുന്ന ഓട്ടോയിലേക്ക് കോതമംഗലം ഭാഗത്തുനിന്ന് വരുകയായിരുന്ന ആന്ധ്രസ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽനിന്ന്​ ഡ്രൈവറും യാത്രക്കാരനും റോഡിലേക്ക് തെറിച്ചുവീണു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.