അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചുമാറ്റുന്നില്ല; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

പെരുമ്പാവൂര്‍: കീഴില്ലം-കുറിച്ചിലക്കോട് റോഡിലെ വീടുകള്‍ക്ക് ഭീഷണിയായ നിലംപൊത്താറായ വന്മരങ്ങള്‍ മുറിച്ചുമാറ്റാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. മരങ്ങള്‍ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും ജില്ല കലക്ടര്‍ക്കും യൂത്ത് കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി യേശുദാസ് പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഉൾപ്പെടെയാണ് പരാതി നല്‍കിയത്. കീഴില്ലം പറമ്പിപ്പീടികക്ക് സമീപം എട്ട്, 10 വാര്‍ഡുകളിലാണ് റോഡരികുകളില്‍ അപകടകരമായ നിലയില്‍ മരങ്ങള്‍ നില്‍ക്കുന്നത്. മൂന്ന് വീടുകള്‍ക്കും ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഭീഷണിയാണ് മരങ്ങള്‍. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിരവധിതവണ പഞ്ചായത്തിലും ബന്ധപ്പെട്ട മറ്റ് വിഭാഗങ്ങളിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വിഷയം ഏറ്റെടുത്തതെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.