കെ-റെയിൽ; മാമലയിൽ വീണ്ടും പ്രതിഷേധം

കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ 16ാം വാർഡ് മാമലയിൽ കെ-റെയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ബുധനാഴ്ച പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കല്ലിടൽ നിർത്തിവെച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും വൻ പൊലീസ് സന്നാഹത്തോടെ പ്രതിഷേധക്കാരെ തുരത്തിയാണ് കല്ലിട്ടത്. സംഘർഷസാധ്യതയെത്തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തിരുവാണിയൂർ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ വിജു പാലാലിന്‍റെ നേതൃത്വത്തിൽ വാർഡ് മെംബർ ബിജു വി. ജോൺ, പി.ആർ. മുരളീധരൻ, ബിജു മുണ്ടക്കൽ, ജില്ല പഞ്ചായത്ത്​ അംഗം ലിസി അലക്സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാർ സംഘടിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.