*പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്തുനീക്കി തിരുവാങ്കുളം: തിരുവാണിയൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ മാമലയില്‍ കെ-റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. മുദ്രാവാക്യവുമായി നൂറുകണക്കിന് ജനം അണിനിരന്ന വന്‍പ്രതിഷേധമാണ് നടന്നത്. ബുധനാഴ്ച സര്‍വേ സംഘം മാമലയില്‍ കല്ല് സ്ഥാപിക്കാന്‍ എത്തിയെങ്കിലും പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് തിരിച്ചുപോയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച വലിയ പൊലീസ് സന്നാഹത്തോടെ എത്തുകയായിരുന്നു. സ്ത്രീകളും കുട്ടികളും ബഹുജനങ്ങളുമടക്കം ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സര്‍വേ ഓഫിസര്‍മാരോ മറ്റ് സര്‍വേ ഉദ്യോഗസ്ഥരോ ഇല്ലാതെയായിരുന്നു കെ-റെയില്‍ ജീവനക്കാര്‍ കല്ലിടാന്‍ വന്നത്. ഇത് ചോദ്യം ചെയ്യുകയും സര്‍വേ ഓഫിസറുടെ സാന്നിധ്യമില്ലാതെ കല്ലിടാന്‍ പാടില്ലെന്ന നിലപാട് സമരക്കാര്‍ എടുത്തെങ്കിലും പ്രതിഷേധിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി കല്ലിടല്‍ നടത്തുകയായിരുന്നു. വിജു പാലാലിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെംബര്‍ ബിജു വി. ജോണ്‍, പി.ആര്‍ മുരളീധരന്‍, ബിജു മുണ്ടക്കല്‍, ജില്ല പഞ്ചായത്ത് അംഗം ലിസി അലക്‌സ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ലിജോ മാളിയേക്കല്‍, രാജേഷ് കണ്ടേത്തുപാറ, ജോഷി സേവ്യര്‍, ഡോണ്‍ എബ്രഹാം, എബിന്‍ വര്‍ഗീസ്, ജിബു ജേക്കബ്, തോമസ് മലയില്‍, ബെന്നി പെരുമ്പനാനി, ഇസായി പുലയത്ത്, ആന്റണി മോഹന്‍, ജോണ്‍സണ്‍ മങ്ങാട്ട്, സോജന്‍, ഷാജി ഞാളിയത്ത്, മനോജ് മാളിയേക്കല്‍, വര്‍ഗീസ് പീറ്റര്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. EC-TPRA-5 K Rail മാമലയില്‍ കെ-റെയില്‍ കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കുനേരെ നാട്ടുകാര്‍ പ്രതിഷേധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.