കൊച്ചി: കേരളം സ്ത്രീകൾക്ക് രക്ഷയില്ലാത്ത നാടാക്കി മാറ്റിയതാണ് കഴിഞ്ഞ ആറുവർഷത്തെ പിണറായി വിജയന്റെ ഭരണനേട്ടമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ. സ്ത്രീകൾ പുറത്തിറങ്ങിയാൽ ഒന്നുകിൽ ഗുണ്ടകളുടെ ആക്രമണം അല്ലെങ്കിൽ എസ്.എഫ്.ഐയുടെ ആക്രമണം എന്നതാണ് കേരളത്തിലെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ലോ കോളജിൽ വിദ്യാർഥിനിയെ എസ്.എഫ്.ഐ മർദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വി.പി. സജീന്ദ്രൻ. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസന്റേഷൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, കെ.പി.സി.സി സെക്രട്ടറി ടോണി ചമ്മണി, പോളച്ചൻ മണിയംകോട്ട്, ഡി.സി.സി ഭാരവാഹികളായ ജോസഫ് ആന്റണി, ബാബു പുത്തനങ്ങാടി, എൻ.ആർ. ശ്രീകുമാർ, കെ.വി.പി. കൃഷ്ണകുമാർ, പി.വി. സജീവൻ, എം.ബി. മുരളീധരൻ, ബ്ലോക്ക് പ്രസിഡൻറുമാരായ ജോഷി പള്ളൻ, ഹെൻട്രി ഓസ്റ്റിൻ, വി.കെ. ശശികുമാർ, ഷാജി കുറുപ്പശ്ശേരി, മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് വി.കെ. മിനിമോൾ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിറ്റോ ആന്റണി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.