സംയുക്ത ട്രേഡ് യൂനിയൻ പ്രചാരണ ജാഥകൾ ആരംഭിച്ചു

കൊച്ചി: 28, 29 തീയതികളിലെ ദേശീയ പണിമുടക്കിന് മുന്നോടിയായി . സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.ആർ. മുരളീധരൻ ക്യാപ്റ്റനായ ജാഥ ആലുവ റെയിൽവേ സ്റ്റേഷന് മുന്നിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഹീർ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴയിൽ നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 7.30ന് ഏലൂർ എഫ്.എ.സി.ടി ജങ്ഷനിൽനിന്ന്​ ആരംഭിക്കും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ക്യാപ്റ്റനായ ജാഥ അമ്പലമുകൾ കൊച്ചി റിഫൈനറി ഗേറ്റിൽ എച്ച്.എം.എസ്​ ദേശീയ സെക്രട്ടറി തമ്പാൻ തോമസ്​ ഉദ്ഘാടനം ചെയ്തു. തോമസ്​ കണ്ണാടിയിൽ അധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളത്ത് നടന്ന സമാപന സമ്മേളനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ജോൺ ഫെർണാണ്ടസ്​ ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 7.30ന് കൊച്ചിൻ ഷിപ്​യാഡിൽനിന്ന്​ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.