പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതം

കൂത്താട്ടുകുളം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭ ഭരണസമിതിക്കില്ലെന്നും പ്രതിപക്ഷ ആരോപണങ്ങൾ ആസൂത്രിതവും വസ്തുതവിരുദ്ധവുമാണെന്നും നഗരസഭാധ്യക്ഷ വിജയ ശിവൻ പറഞ്ഞു. ചന്തത്തോട്ടിലേക്ക് മാലിന്യമൊഴുക്കുന്നവർക്കെതിരെ നടപടിയെടുത്തത് ഭരണസമിതി തീരുമാനമാണ്. ആ നടപടിക്കിടെ ഒരു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി നടപടി നേരിട്ട് ജയിലിൽ പോയി. ഇത്തരം അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് ഭരണസമിതിക്കില്ല. മുമ്പ് മറ്റൊരു നഗരസഭയിൽ അഴിമതിക്കേസിൽ നടപടി നേരിട്ടയാളെ യു.ഡി.എഫ് ഭരണകാലത്താണ് കൂത്താട്ടുകുളത്ത് നിയമിച്ചത്. ഹെൽത്ത് ഇൻസ്​പെക്ടർക്കെതിരെയുള്ള നിയമ നടപടികൾക്ക് വിജിലൻസിന് പൂർണ പിന്തുണ നൽകുമെന്നും നഗരസഭ ഭരണസമിതി അംഗങ്ങളായ അംബിക രാജേന്ദ്രൻ, സണ്ണി കുര്യാക്കോസ്, ജിജി ഷാനവാസ്, ഷിബി ബേബി, അനിൽ കരുണാകരൻ, റോബിൻ ജോൺ, പി.ആർ. സന്ധ്യ, ഷാമോൾ സുനിൽ, സുമ വിശ്വംഭരൻ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.