കോലം കത്തിച്ച സംഭവവുമായി ബന്ധമില്ല -അതിരൂപത

കൊച്ചി: റോമിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ തലവന്‍ കർദിനാള്‍ ലെയണാര്‍ദോ സാന്ദ്രിയുടെയും സിറോ മലബാര്‍ സഭ തലവൻ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെയും കോലങ്ങള്‍ കത്തിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത. സംഭവത്തില്‍ അതിരൂപതക്കോ നേതൃത്വത്തിനോ റിന്യൂവല്‍ സെന്റര്‍ അധികാരികള്‍ക്കോ ഒരുപങ്കുമില്ല. ക്രിസ്തീയമല്ലാത്ത ഇത്തരം പ്രതിഷേധപ്രകടനങ്ങൾ അപലപനീയമാണ്​. സംഭാഷണത്തിലധിഷ്ഠിതമായ പ്രശ്‌നപരിഹാരത്തിനാണ് അതിരൂപത എപ്പോഴും താൽപര്യപ്പെടുന്നതെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.