മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി-വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് സർവിസ് നടത്തുന്ന റോ റോ വെസലുകളിൽ ഒന്നായ സേതു സാഗർ -2 കഴിഞ്ഞ 46 ദിവസമായി അറ്റകുറ്റപ്പണിക്കെന്ന പേരിൽ വൈപ്പിനിൽ കെട്ടിയിട്ടിരിക്കയാണ്. പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും മറുകര കടക്കാൻ ആശ്രയിക്കുന്ന വെസലുകളിൽ ഒന്ന് ഒന്നര മാസമായി സർവിസിന് ഇല്ലാതായതോടെ വൻ യാത്രദുരിതമാണ് അനുഭവിക്കുന്നത്. റോ റോ സർവിസ് കാര്യക്ഷമമാക്കുക, യാത്രദുരിതം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി കൊച്ചി മണ്ഡലം കമ്മിറ്റി 'കൊച്ചിയെ കെട്ടിയിടരുത്' തലക്കെട്ടിൽ സായാഹ്ന ധർണ നടത്തി. ഫോർട്ട്കൊച്ചി റോ റോ ജെട്ടിക്ക് സമീപം നടന്ന ധർണ ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് കെ.എം. ആഷിഖ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് അസൂറ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് ജാസ്മിൻ സിയാദ്, നസീർ അലിയാർ, താഹിർ അനസ്, അസീം ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കബീർ കൊച്ചി സ്വാഗതവും ട്രഷറർ ഷബ്ന നന്ദിയും പറഞ്ഞു. ചിത്രം: 'കൊച്ചിയെ കെട്ടിയിടരുത്' തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തിയ സായാഹ്ന ധർണ ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.