മട്ടാഞ്ചേരി: കൊച്ചി തുറമുഖം വഴിയുള്ള പാചക വാതക ഇറക്കുമതി കേരളത്തിന് ഏറെ നേട്ടമാകുമെന്ന് വിലയിരുത്തൽ. ഗതിശക്തി പദ്ധതിയിലൂടെ 180 കോടി ചെലവിൽ കൊച്ചി തുറമുഖത്ത് നിർമിക്കുന്നതാണ് മൾട്ട് എന്നറിയപ്പെടുന്ന മൾട്ടി യൂസർ ലിക്വിഡ് ടെർമിനൽ. പുതുവൈപ്പിനിലാണ് ഇന്ത്യൻ ഓയിൽ കോർപറേഷൻ നേതൃത്വത്തിൽ മൾട്ട് നിർമിക്കുന്നത്. പാചക വാതക ഇറക്കുമതിയും ഇന്ധന കയറ്റുമതിയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതിവർഷം 3.75കോടിയോളം ഗ്യാസ് സിലിണ്ടറുകളിലൂടെ 5,50,000 ലക്ഷം മെട്രിക് ടൺ പാചകവാതകമാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. പ്രതിവർഷം ശരാശരി അഞ്ചു ശതമാനമാണ് വർധനയുണ്ടാകുന്നത്. കഴിഞ്ഞ 10 വർഷത്തിനകം 40 ശതമാനം വർധനയാണ് പാചക വാതക വിതരണത്തിലുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമുള്ള ഗ്യാസിന്‍റെ 80 ശതമാനവും കർണാടകയിലെ മംഗലാപുരം തുറമുഖം വഴി ഇറക്കുമതി ചെയ്താണ് കേരളത്തിലെ റീഫിൽ സ്റ്റേഷനുകളിലെത്തിക്കുന്നത്. കൊച്ചിവഴിയുള്ള ഇറക്കുമതിയിലൂടെ പാചക വാതക കടത്ത് ചെലവ് മൂന്നിലൊന്നായി കുറയുമെന്നാണ് കണക്കാക്കുന്നത്. റോഡ് മാർഗമുള്ള ദ്രവീകൃത പാചകവാതക നീക്കം ചെലവേറിയതും കാലതാമസമുണ്ടാക്കുന്നതും അപകടകരവുമാണെന്നാണ് ഓയിൽ കമ്പനി അധികൃതർ പറയുന്നത്. മൾട്ടിലൂടെ ഇതൊഴിവാക്കാനും കഴിയും. മാത്രമല്ല വിവിധ തലങ്ങളിൽ തൊഴിലവസരവും പ്രാദേശിക വികസനവുമുണ്ടാകുമെന്നും വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.