ബൈക്കിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു

നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തുരുത്തിശ്ശേരി വടക്കേടത്ത് ഇല്ലത്ത് രാമൻ ഇളയത് (76) മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് വിമാനത്താവള റോഡിൽ ഗോൾഫ് കോഴ്സിനടുത്ത്​ സൈക്കിളിൽ പോവുകയായിരുന്ന രാമനെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഭാര്യ: ദേവി അന്തർജനം. മക്കൾ: രാജി, ശ്രീജിത്ത്, ശ്രീനി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.