കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ഗുരുതര പരിക്ക്

കൊച്ചി: ഗോശ്രീ പാലത്തിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച്​ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പുതുവൈപ്പ് സ്വദേശി റിൻസൺ (39), തൃപ്പൂണിത്തുറ സ്വദേശി സുരേന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്. കണ്ടെയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്തുനിന്ന്​ എത്തിയ മറ്റൊരു വാഹനത്തിൽ ബൈക്ക് തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് മറികടക്കാൻ ശ്രമിച്ച കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് ബൈക്ക് യാത്രികർ വീഴുകയായിരുന്നു. ഇതോടെ ലോറിയുടെ അടിയിൽ കുടുങ്ങി. മുളവുകാട് പൊലീസ്, എറണാകുളം ക്ലബ്​ റോഡ് അഗ്​നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി പുറത്തെടുത്തു. തുടർന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.