വ്യാപാരികള്‍ കുടിശ്ശിക തീര്‍ത്തു: മരട് നഗരസഭക്ക്​ ഒഴിവായത് വന്‍നഷ്ടം

(പടം) മരട്: കാര്‍ഷിക മൊത്തവ്യാപാര വിപണിയിലെ വ്യാപാരികള്‍ നികുതി കുടിശ്ശിക അടച്ചതോടെ നഗരസഭ- വ്യാപാരി തർക്കം അവസാനിച്ചു. കഴിഞ്ഞ ദിവസം നഗരസഭ നടത്തിയ നികുതിപിരിവ് ക്യാമ്പില്‍ 55 പേര്‍ തൊഴില്‍ നികുതി കുടിശ്ശിക അടച്ചതോടെ നഗരസഭക്ക്​ ലഭിച്ചത് 12,23,200 രൂപയാണ്. 140 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന മരട് പച്ചക്കറി മാര്‍ക്കറ്റില്‍ 63 സ്ഥാപന ഉടമകളാണ് തൊഴില്‍ നികുതി അടച്ചത്. ഇനിയും 77 പേര്‍ അടക്കാനുണ്ട്. ഇന്നലെ വരെ ലൈസന്‍സ് ഫീ ഇനത്തില്‍ 110 കടയുടമകള്‍ 3,41,600 രൂപയാണ് അടച്ചത്. 2008 ല്‍ മാര്‍ക്കറ്റ് ആരംഭിച്ച്​ 2011ലാണ് അസസ്‌മെന്റ് പൂര്‍ത്തിയാക്കി ലൈസന്‍സ് ഫീ അടക്കാന്‍ നഗരസഭ നിര്‍ദേശിച്ചെങ്കിലും വ്യാപാരികള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് നിരവധി നിയമനടപടികള്‍ക്ക് ഒടുവില്‍ 2020 നവംബറില്‍ കോടതി നഗരസഭക്ക്​ അനുകൂലമായി വിധിച്ചു. എല്ലാ വ്യാപാരികളും നഗരസഭയില്‍നിന്ന് ലൈസന്‍സ് എടുക്കണമെന്നും ഉത്തരവിറക്കി. തുടര്‍ന്നാണ് പുതിയ ഭരണസമിതി നേതൃത്വത്തില്‍ നടപടികള്‍ വീണ്ടും ആരംഭിച്ചത്. നികുതിയടക്കാന്‍ പ്രത്യേക ക്യാമ്പ് മാര്‍ക്കറ്റില്‍ നഗരസഭ സജ്ജീകരിച്ചിരുന്നു. ക്യാമ്പിന്റെ പ്രവര്‍ത്തനം മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എം.മുഹ്​യിദ്ദീനില്‍നിന്നും നികുതി സ്വീകരിച്ച്​ നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരന്‍, മിനി ഷാജി, ടി.എം.അബ്ബാസ്, സെക്രട്ടറി ജി.രേണുകാദേവി, സൂപ്രണ്ട് പി.പി.ജൂഡി, റവന്യൂ ഇന്‍സ്‌പെക്ടര്‍ ഷീജ.എം.ഇ. എന്നിവർ പങ്കെടുത്തു. ഇതുവരെ ലൈസന്‍സ് ഫീയും, തൊഴില്‍ നികുതിയും അടക്കാത്തവര്‍ക്ക് ഈ മാസം 18ാം തീയതി 3 മണിവരെ സമയം അനുവദിക്കുമെന്നും അതിനുശേഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പില്‍ അറിയിച്ചു. EC-TPRA-2 Maradu Tax നികുതി അടക്കുന്നതിനായി സംഘടിപ്പിച്ച ക്യാമ്പിന്റെ പ്രവര്‍ത്തനം മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എം.മുഹ്​യിദ്ദീനില്‍നിന്നും നികുതി സ്വീകരിച്ച്​ മരട് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.