ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി അങ്കമാലി ബ്ലോക്ക്​

അങ്കമാലി: ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിയുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മാതൃകയാകുന്നു. ഭിന്നശേഷിക്കാരുടെ അമ്മമാര്‍ ചേര്‍ന്ന് രൂപവത്കരിക്കുന്ന അഞ്ചുപേരുടെ ജെ.എന്‍.ജി ഗ്രൂപ്പുകള്‍ക്കാണ് പദ്ധതി. വിവിധ ഡിവിഷനുകളിലായി നാല് ജെ.എന്‍.ജി ഗ്രൂപ്പുകള്‍ക്ക് 12 ലക്ഷം പദ്ധതി വഴി നല്‍കും. ഗുണഭോക്താക്കളുടെ താൽപര്യം അനുസരിച്ച് അവര്‍തന്നെ നിര്‍ദേശിച്ച സ്വയം തൊഴില്‍ പദ്ധതികളാണ് അനുവദിച്ചത്. എല്‍.ഇ.ഡി ക്ലിനിക്, കൂണ്‍ കൃഷി, പലഹാര നിര്‍മാണം, വസ്ത്രനിര്‍മാണം തുടങ്ങിയ പദ്ധതികളാണ് തുടങ്ങുന്നത്. സാ​ങ്കേതിക പരിശീലനം ബ്ലോക്ക്​ പഞ്ചായത്ത്​ നൽകും. ഉപയോഗശൂന്യമായ എല്‍.ഇ.ഡി ബള്‍ബുകള്‍ ഉപയോഗയോഗ്യമാക്കുന്നതാണ് പദ്ധതി. ഭിന്നശേഷിക്കാരുടെ അമ്മമാര്‍ക്ക് വീടുകളിലിരുന്നും മറ്റും സമയലഭ്യത അനുസരിച്ച് ചെയ്യാം. ഭിന്നശേഷിക്കാരെ പരിചരിക്കുന്ന അമ്മമാരുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി താൽപര്യവും സൗകര്യവും പരിഗണിച്ചാണ് പദ്ധതി തയാറാക്കിയിട്ടുള്ളതെന്ന് ​ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. തുറവൂര്‍ ഡിവിഷനിലെ ജെ.എന്‍.ജി ഗ്രൂപ്പിന്‍റെ എല്‍.ഇ.ഡി ക്ലിനിക് ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജിനി രാജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ റോയി സെബാസ്റ്റ്യന്‍, ബ്ലോക്ക്​ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം.ഒ. ജോര്‍ജ്, ബ്ലോക്ക്​ വികസന സ്ഥിരം സമിതി അധ്യക്ഷ ഷിജി ജോയി, ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം സീലിയ വിന്നി, ഗ്രാമ പഞ്ചായത്ത്​ അംഗങ്ങളായ എം.പി. മാര്‍ട്ടിന്‍, സാലി വില്‍സൻ, കനറാ ബാങ്ക് മാനേജര്‍ സുമേഷ് എന്നിവര്‍ സംസാരിച്ചു. മുളന്തുരുത്തി സയന്‍സ് സെന്‍ററാണ് ഈ ഗ്രൂപ്പിന് പരിശീലനം നല്‍കിയത്. EA ANKA 01 BLOCK തുറവൂര്‍ പഞ്ചായത്തിലെ കിടങ്ങൂരില്‍ ആരംഭിച്ച എല്‍.ഇ.ഡി ക്ലിനിക്​ അങ്കമാലി ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡന്‍റ്​ മേരി ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.