ഫോർട്ട്കൊച്ചി: പരേഡ് മൈതാനിയിൽ സംസ്ഥാന സബ് ജൂനിയർ പിന് തുടക്കമായി. ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് മത്സരം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടറി ടി.പി. ആനന്ദ് ലാൽ അധ്യക്ഷത വഹിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ ക്രിക്കറ്റ് പരിശീലകൻ റോബിൻ സി. മേനോൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം കെ.എം. ഷാഹുൽ ഹമീദ് സ്വാഗതവും അസോ.സംസ്ഥാന ജോയന്‍റ് സെക്രട്ടറി ഡോ. എം. അൻസാരി നന്ദിയും പറഞ്ഞു. പെൺകുട്ടികളുടെ വിഭാഗം ഫൈനലിൽ ബുധനാഴ്ച ആതിഥേയരായ എറണാകുളം കോഴിക്കോട് ജില്ലയെ നേരിടും. സെമി ഫൈനൽ മത്സരങ്ങളിൽ എറണാകുളം കണ്ണൂരിനെ 4-1 നും, കോഴിക്കോട് പാലക്കാടിനെ 3-2 നും പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. ആൺകുട്ടികളുടെ വിഭാഗം മത്സരങ്ങളും ബുധനാഴ്ച ആരംഭിക്കും. ചിത്രം: ER MTY Sreesanth ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് സംസ്ഥാന ഉദ്ഘാടനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.