ഹിജാബ്: കർണാടക ഹൈകോടതി വിധി ഖേദകരം

കൊച്ചി: വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുള്ള കർണാടക സർക്കാറിന്റെ ഉത്തരവ് ശരിവെച്ച കർണാടക ഹൈകോടതി വിധി ഖേദകരമാണെന്ന് ഇബ്രാഹിം സുലൈമാൻ സേട്ട് കൾചറൽ ഫോറം. കേന്ദ്രസർക്കാർ മീഡിയ വണ്ണിനെ നിരോധിച്ചുള്ള ഉത്തരവിനെ സുപ്രീം കോടതി സ്റ്റേ ചെയ്തത് സ്വാഗതാർഹമാണെന്നും പ്രസിഡൻറ് അഡ്വ.എ.ഇ അബ്ദുൽ കലാം, ജനറൽ സെക്രട്ടറി എ. ഷംസുദ്ദീൻ ആലപ്പുഴ, ട്രഷറർ പി.എസ്. മുഹമ്മദ് കുഞ്ഞ് എന്നിവർ വാർത്തകുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.