(പടം) കാഞ്ഞിരമറ്റം: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത്, വനിത ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ്, ജാഗ്രത സമിതി എന്നിവ സംയുക്തമായി 'സധൈര്യം മുന്നോട്ട്, പൊതുയിടം എന്റേതും' മുദ്രാവാക്യത്തോടെ വനിതകളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. കാഞ്ഞിരമറ്റം പള്ളിയുടെ മുന്നില്‍ നിന്നും ആരംഭിച്ച രാത്രിനടത്തം ജില്ല പഞ്ചായത്തംഗം അനിത ടീച്ചര്‍ ഫ്ലാഗ് ഓഫ് ചെയ്തു. മില്ലുങ്കല്‍ പാര്‍ക്കില്‍ സമാപന യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ആതിര എസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരന്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജലജ മണിയപ്പന്‍, ബിനു പുത്തേത്ത്മ്യാലല്‍, എം.എം. ബഷീര്‍, പഞ്ചായത്ത് അംഗങ്ങളായ ബീന മുകുന്ദന്‍, ഫാരിസ മുജീബ്, സുനിത സണ്ണി, ജെസി ജോയ്, ജയന്തി റാവുരാജ്, ഉമാദേവി സോമന്‍, അസീന ഷാമല്‍, സി.ഡി.എസ് ചെയര്‍പേഴ്‌സൻ കര്‍ണകി രാഘവന്‍, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി സുനിത.എസ്, അംഗൻവാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, സി.ഡി.എസ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജന്റര്‍ റിസോഴ്‌സ് സെന്റര്‍ കോഓഡിനേറ്റര്‍ സവിത സാജു സ്വാഗതം പറഞ്ഞു. EC-TPRA-5 Ladies Walk കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച വനിതകളുടെ രാത്രിനടത്തം ജില്ല പഞ്ചായത്ത്അംഗം അനിത ടീച്ചര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.