മരട്: ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും പെന്‍ഷന്‍കാരെയും പാടെ അവഗണിച്ചതായി പനങ്ങാട് ഫിഷറീസ് സര്‍വകലാശാല എംപ്ലോയീസ് യൂനിയന്‍. ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്ന കാര്യത്തിലും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോവുകയാണ്. സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കുടിശ്ശികയില്ലാതെ ക്ഷാമബത്ത നല്‍കാത്തതും പ്രതിഷേധാര്‍ഹമാണെന്ന് സമരസമിതി കണ്‍വീനര്‍ ക്ലീറ്റസ് പെരുമ്പിള്ളി പറഞ്ഞു. 28, 29 ലെ ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ജീവനക്കാരുടെ അടിയന്തര ആവശ്യങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.