സ്വകാര്യ ബസുകളിൽ മ്യൂസിക് സിസ്റ്റം: കർശന നടപടിയെന്ന്​ ട്രാൻസ്പോർട്ട് കമീഷണർ

-മനുഷ്യാവകാശ കമീഷന്​ റിപ്പോർട്ട്​ നൽകി കൊച്ചി: സ്വകാര്യ ബസുകളിൽ സർക്കാർ നിരോധിച്ച മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള ദൃശ്യ -ശ്രവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക്​ നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണർ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2021 ഡിസംബർ 18 മുതൽ 22വരെ സ്വകാര്യ ബസുകളിൽ അനധികൃതമായി മ്യൂസിക് സിസ്റ്റം പ്രവർത്തിക്കുന്നത് പരിശോധിക്കാൻ സ്പെഷൽ ഡ്രൈവ് നടത്തി നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുത്തതായി റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ദിവസത്തിനിടെ 715 വാഹനങ്ങൾ പരിശോധിച്ച് 2,02,750 രൂപ പിഴയിട്ടു. പിഴയീടാക്കിയ ബസുകളിലെ അനധികൃത മ്യൂസിക് സിസ്റ്റം അഴിച്ചുമാറ്റി. അനധികൃത നിയമ ലംഘനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടികൾ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകൻ അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.