കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ നടത്തി

തൃപ്പൂണിത്തുറ: കര്‍ഷക തൊഴിലാളി പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ എടുക്കുന്നവരുടെ ദിവസ വേതനം 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്​ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ തൃപ്പൂണിത്തുറ മേഖല കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നടമ വില്ലേജ് ഓഫിസിനുമുന്നിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി. ചന്ദ്രബോസ് ഉദ്​ഘാടനം ചെയ്തു. എന്‍.എന്‍. സോമരാജന്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍. ലതാനാഥന്‍, കെ.ജി. സത്യവ്രതന്‍, പി.ജെ. മത്തായി, ശശി വെള്ളക്കാട്, കെ.കെ. പ്രദീപ് എന്നിവര്‍ സംസാരിച്ചു. EC-TPRA-1 Farmers Federation കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തൃപ്പൂണിത്തുറ മേഖല കമ്മിറ്റി തൃപ്പൂണിത്തുറ നടമ വില്ലേജ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.