കോതമംഗലം: കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ദിനാഘോഷത്തിന്റെയും യാത്രയയപ്പ് സമ്മേളനത്തിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ നിർവഹിച്ചു. ക്ലൈറ്റസ് വർഗീസ് അധ്യക്ഷത വഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ജോസ് ജോർജ്, കെ.എ. ജോയി, മേരി വർഗീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അവാർഡ് വിതരണം കസ്റ്റംസ് സൂപ്രണ്ട് ബിനോയി കുര്യാക്കോസ് നിർവഹിച്ചു. ഫാ. അരുൺ വലിയതാഴത്ത് മുഖ്യപ്രഭാഷണം നടത്തി. ഫാ. കുര്യാക്കോസ് ചാത്തനാട്ട്, ഫാ. ബൈജു ചാണ്ടി, ജിൻസ് അറായ്ക്കൽ, ജോർജ് കുട്ടി മുണ്ടയ്ക്കമാലിക്കുടി, പി.കെ. എൽദോസ് പൊയ്ക്കാട്ടിൽ, വി.എം. ജോയി വെട്ടിക്കൽ, വി.കെ. വർഗീസ്, കെ.കെ. ജോൺ, എൽദോസ് പോൾ, കെ.എം. ജോർജ്, എ.ജെ. മേഴ്‌സി, അജി കെ. പോൾ, ടി.കെ. രാജു, ജോസ്മി ജിബി, മീനു സാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.