ഹഷീഷ് ഓയിലുമായി മൂന്ന്​ യുവാക്കൾ പിടിയിൽ

മട്ടാഞ്ചേരി: കുമ്പളങ്ങിയിൽ ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ എക്സൈസിന്‍റെ പിടിയിലായി. കുമ്പളങ്ങി ഭജനമഠം പാടശേഖരം റോഡിൽ നാങ്കേരിൽ വീട്ടിൽ മെർഷൽ ആന്റണി(18), കുമ്പളങ്ങി കല്ലഞ്ചേരി റോഡ് വിരുത്തിപറമ്പ് വീട്ടിൽ അർജുൻ സുനിൽകുമാർ(19), കുമ്പളങ്ങി കോയ ബസാറിൽ ചക്കുതറ വീട്ടിൽ അക്ഷയ്(19) എന്നിവരെയാണ് 51 ഗ്രാം ഹഷീഷ് ഓയിലുമായി മട്ടാഞ്ചേരി എക്സൈസ് ഇൻസ്​പെക്​ടർ എസ്.ബി. മുരളീധരന്റെ നേതൃത്വത്തിൽ പിടികൂടിയത്. മാസങ്ങളായി ഇവരെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. കുമ്പളങ്ങി കല്ലഞ്ചേരിയിലെ ഒഴിഞ്ഞ വീട് കേന്ദ്രീകരിച്ചാണ് പ്രതികൾ വിൽപന നടത്തി വന്നിരുന്നത്. പ്രിവന്റീവ് ഓഫിസർമാരായ കെ.കെ. അരുൺ, കെ.പി. ജയറാം, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, ഇഷാൽ അഹമ്മദ്, ടോണി ഹെസക്കിയേൽ, വനിത സി.ഇ.ഒ നെസ്​ലി, ഡ്രൈവർ അജയൻ എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം: കുമ്പളങ്ങിയിൽ ഹഷീഷ് ഓയിലുമായി എക്സൈസിന്‍റെ പിടിയിലായ പ്രതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.