കഞ്ചാവ്, എം.ഡി.എം.എ, ഹഷീഷ് ഓയിൽ എന്നിവയുമായി മൂന്ന് യുവാക്കൾ പിടിയിൽ

പള്ളുരുത്തി: പള്ളുരുത്തിയിൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എം.ഡി.എം.എ, ഹഷീഷ് ഓയിൽ, കഞ്ചാവ്, കഞ്ചാവുചെടികൾ ഉൾപ്പെടെ ലഹരിമരുന്നുകൾ പിടികൂടി. 650 മില്ലി ഗ്രാം എം.ഡി.എം.എ, 1340 മില്ലി ഗ്രാം ഹഷീഷ് ഓയിൽ, ഒന്നര കിലോ കഞ്ചാവ്, കഞ്ചാവുചെടികൾ എന്നിവയാണ് പിടികൂടിയത്. പള്ളുരുത്തി സ്വദേശികളായ തലാപ്പിപറമ്പിൽ സുധീർ (22), എം.എൽ.എ റോഡ് കല്ലുചിറ വീട്ടിൽ നഹാസ് (22), പൗരസമിതി ജങ്ഷനിൽ കൽപുരക്കൽ വീട്ടിൽ അഫ്രീദി (22) എന്നിവരെയാണ് മട്ടാഞ്ചേരി അസിസ്റ്റന്‍റ്​ കമീഷണർ വി.ജി. രവീന്ദ്രനാഥ്, പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ സിൽവസ്റ്റർ, എസ്.ഐ വൈ. ദീപു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലഹരി വിൽപനക്ക്​ പ്രതികൾ സുധീറിന്റെ വീട്ടിൽ ഒത്തുചേർന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ അടുക്കളയിലെ അലമാരയിൽ സൂക്ഷിച്ച ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ വളർത്തിയിരുന്ന കഞ്ചാവുചെടിയും പൊലീസ് കണ്ടെടുത്തു. സിവിൽ പൊലീസ് ഓഫിസർമാരായ സമദ്, പ്രശാന്ത്, പ്രസാദ്, അരുൺകുമാർ, പ്രജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ചിത്രം: പള്ളുരുത്തിയിൽ ലഹരിമരുന്നുമായി പൊലീസ് പിടികൂടിയ പ്രതികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.