കൊച്ചി: റിട്ട. ജസ്റ്റിസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസവും ഐക്യവും വർധിപ്പിക്കേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മെക്ക ജില്ല പ്രസിഡൻറ് കെ.എം. സലിം അധ്യക്ഷത വഹിച്ചു. 33 വർഷമായി ന്യൂനപക്ഷ വിദ്യാഭ്യാസ മേഖലയിൽ ശാക്തീകരണ ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഇസ്രയുടെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് കരസ്ഥമാക്കിയ മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലിക്ക് ഉപഹാരം നൽകി. സംസ്ഥാന സെക്രട്ടറി കെ.എം. അബ്ദുൽ കരീം സ്വാഗതം പറഞ്ഞു. ദേശീയ പ്രസിഡന്‍റ് എ.എസ്.എ. റസാഖ് സംസാരിച്ചു. അഡ്വ. വി.എച്ച്. ജാസ്മിൻ ചർച്ചക്ക് നേതൃത്വം നൽകി. സിജി മുൻ സംസ്ഥാന പ്രസിഡന്‍റ് അബ്ദുസ്സലാം, എൻ.കെ. അലി, ടി.എസ്. അസീസ്, എ.ഐ. മുബീൻ, എം.എ. ലത്തീഫ്, അബ്ദുസ്സലാം, എ. മുഹമ്മദ് അമ്പലപ്പുഴ, ജില്ല സെക്രട്ടറി യൂനുസ് കൊച്ചങ്ങാടി, ജമാൽ മുഹമ്മദ്, എ.എ. അബ്ദുൽ ഖാദർ, റഫീഖ് കുമ്പളം എന്നിവർ പങ്കെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നൂഹ് കൊച്ചി അനുശോചന പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.