ലൈംഗികാതിക്രമം: മേക്കപ്പ് ആർട്ടിസ്റ്റിനെതിരെ രണ്ടു പരാതി കൂടി

കൊച്ചി: ലൈംഗികാതിക്രമ കേസിൽ പൊലീസ് തിരയുന്ന പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ രണ്ടു യുവതികൾ കൂടി സമാന പരാതി നൽകി. ഒരാൾ ആസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ്​. കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് ഇ -മെയിൽ മുഖേന നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് അനീസ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് ആസ്‌ട്രേലിയയിലുള്ള യുവതിയുടെ പരാതി. യുവതിയിൽനിന്ന്​ വിശദമായി മൊഴിയെടുത്തശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. നേരത്തേ ഇയാൾക്കെതിരെ മൂന്നു യുവതികൾ ലൈംഗിക അതിക്രമത്തിന്​ പരാതി നൽകിയിരുന്നു. ഇതിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. എന്നാൽ, പ്രതി ഒളിവിൽ പോയത് പൊലീസിനെ വട്ടംകറക്കുന്നുണ്ട്. അനീസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ വാഴക്കാലയിലെ ഫ്ലാറ്റിൽനിന്ന്​ പാലാരിവട്ടം പൊലീസ് പാസ്‌പോർട്ട് പിടിച്ചെടുക്കുകയും വീട്ടിലും മേക്കപ്പ് സ്റ്റുഡിയോയിലും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.