പെരുമ്പാവൂർ: കഞ്ചാവുമായി അന്തർ സംസ്ഥാനക്കാരൻ പിടിയിലായി. ഒഡിഷ സ്വദേശി അജിത്ത് കുമാർ പ്രധാനാണ് (36) എക്സൈസ് റേഞ്ച് സംഘത്തിൻെറ പിടിയിലായത്. ഇയാളിൽനിന്ന് 9.860 കിലോ കഞ്ചാവ് പിടിച്ചെടുത്തു. അന്തർ സംസ്ഥാന തൊഴിലാളികൾക്ക് മൊത്തമായും ചെറു പൊതികളായും കഞ്ചാവ് വിൽപന നടത്തുന്നതാണ് ഇയാളുടെ രീതി. കഞ്ചാവ് മറ്റൊരാൾക്ക് കൊടുക്കാൻ പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നിൽക്കുന്നതിനിടെയാണ് പിടിയിലായത്. ഇൻസ്പെക്ടർ എം. മഹേഷ് കുമാറിൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ ജെ. റെജി, പ്രിവന്‍റിവ് ഓഫിസർ കെ.എ. പോൾ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.കെ. രാജേഷ്, സി.വി. കൃഷ്ണദാസ്, പി.ജെ. പത്മ ഗിരീശൻ, പി.ടി. രാഹുൽ എന്നിവർ പങ്കെടുത്തു. em pbvr Kanchavu Prethi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.