എസ്. രങ്കമണി നിര്യാതനായി

എസ്. രങ്കമണി EKD 10 കൊച്ചി: ദീർഘകാലം കൊച്ചിയിൽ 'ദ ഹിന്ദു' ബ്യൂറോ ചീഫ്​ ആയിരുന്ന എസ്. രങ്കമണി (83) നിര്യാതനായി. തമിഴ്നാട്ടിലെ തക്കലയിൽ ജനിച്ച രങ്കണി 1965ൽ തിരുവനന്തപുരത്ത് ഇന്ത്യൻ എക്സ്​പ്രസിലാണ് പത്രപ്രവർത്തനമാരംഭിച്ചത്. 1971ൽ കോഴിക്കോട്ട് 'ദ ഹിന്ദു'വിന്റെ ലേഖകനായി. പിന്നീട് കൊച്ചിയിലേക്ക് മാറിയ രങ്കമണി 1998ൽ ഡെപ്യൂട്ടി എഡിറ്ററായിരിക്കെ ഹിന്ദുവിൽനിന്ന് വിരമിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: സവിത (പുണെ), ശ്രീറാം (യു.എസ്). സംസ്കാരം പിന്നീട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.