മരട്: നഗരസഭയുടെ പ്രവർത്തനങ്ങൾ സമ്പൂർണ ഡിജിറ്റലിലേക്ക്. 2021-22 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന ഭൗമവിവര അധിഷ്ഠിത മാപ്പിങ്, സർവേ, ആസ്തി വിവര ഡിജിറ്റലൈസേഷന്‍ നഗരസഭയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ജി.ഐ.എസ് മാപ്പിങ്. (ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം). ഡ്രോണ്‍ ഡിഫറെന്‍ഷ്യല്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ഡി.ജി.പി.എസ്, ജി.പി.എസ്), പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള കെട്ടിട സര്‍വേ, ആസ്തി വിവര ഡിജിറ്റലൈസേഷന്‍ എന്നിവയിലൂടെ നഗരസഭയുടെ പരിധിയിലെ മുഴുവന്‍ വിവരവും ശേഖരിക്കും. ഊരാളുങ്കല്‍ കോഓപറേറ്റിവ് സൊസൈറ്റി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം നഗരസഭയുടെ പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണവിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡുകള്‍, ലാന്‍ഡ്മാര്‍ക്കുകള്‍, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ഒരു വെബ്പോര്‍ട്ടലില്‍ ആവശ്യാനുസരണം സെര്‍ച്ച് ചെയ്ത് പരിശോധിക്കാന്‍ കഴിയും വിധമാണ് ഇത് തയാര്‍ ചെയ്യുന്നത്. നഗരാസൂത്രണം വാര്‍ഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും വളരെ കൃത്യതയോടെ ഈ പദ്ധതി വഴി നടപ്പാക്കാന്‍ കഴിയുമെന്ന് നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പിലും വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി.ഡി. രാജേഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.