ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം ലഭ്യമാക്കണം - എ.ഐ.ടി.യു.സി

കൊച്ചി: ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി നിരക്കിൽ പെട്രോൾ, ഡീസൽ എന്നിവ ലഭ്യമാക്കണമെന്ന് ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എൻ. ഗോപി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിനു വർഗീസ്, എം.എസ്. രാജു, കെ.എൽ. ദിലീപ്കുമാർ, വി.എസ്. സുനിൽകുമാർ, രാജേഷ് കാവുങ്കൽ, വി.എസ്. ഷെമീർ, പി.വി. ഗിരീഷ്​കുമാർ, സി.വി. അനിൽ, ബിജു പനങ്ങാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. ഗോപി (പ്രസി), ബിനു വർഗീസ് (സെക്ര), രാജേഷ് കാവുങ്കൽ, വി.എസ്. സുനിൽകുമാർ, എ.അഫ്സൽ (വൈസ് പ്രസി), വി.എസ്. ഷെമീർ, സി.വി. അനിൽ, പി.വി. ഗിരീഷ്‌കുമാർ (ജോ.സെക്ര), പി.എ. സമദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. er aituc ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ സമ്മേളനത്തോടനുബന്ധിച്ച്​ നടന്ന പ്രതിനിധി സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്​റഫ് ഉദ്‌ഘാടനം ചെയ്യുന്നു .................... സ്‌പൈസസ് ബോര്‍ഡില്‍ നിയമനം കൊച്ചി: കേന്ദ്ര വാണിജ്യ, വ്യവസായ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസസ് ബോര്‍ഡ് കൊച്ചിയില്‍ ലൈബ്രറി ട്രെയിനിയെ നിയമിക്കുന്നു. ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സര്‍വിസില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. പരിധി 25 വയസ്സ്. നിശ്ചിത ഫോര്‍മാറ്റില്‍ ബയോഡേറ്റയുടെ സ്‌കാന്‍ഡ് കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രായവും വിദ്യാഭ്യാസയോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ എന്നിവ സഹിതം libraryspicesboard@gmail.com വിലാസത്തിലേക്ക്​ അപേക്ഷ ഇ-മെയിൽ അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 14. നിശ്ചിത ഫോര്‍മാറ്റും മറ്റ്​ വിവരങ്ങളും www.indianspices.com വെബ്‌സൈറ്റില്‍നിന്ന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.