കാക്കനാട്: വീട് ജപ്തി ചെയ്യാനെത്തിയ അഡ്വക്കറ്റ് കമീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ വിവാദമായ കാക്കനാട് ചെമ്പുമുക്കിലെ വീടിന്‍റെ ജപ്തി നടപടി പൂർത്തിയായി. മധ്യവയസ്കയായ വീട്ടുടമസ്ഥയുടെ സാന്നിധ്യത്തിലാണ് നടപടിക്രമം പൂർത്തിയാക്കിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇവരുടെ മകനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വൻ പൊലീസ് സന്നാഹങ്ങൾക്ക് നടുവിലായിരുന്നു നടപടിക്രമം പൂർത്തിയാക്കിയത്. വീട്ടുടമസ്ഥ നേരത്തേതന്നെ വീട് പൂട്ടി പോയിരുന്നതിനാൽ പൂട്ട് പൊളിച്ചായിരുന്നു അധികൃതർ അകത്ത് പ്രവേശിച്ചത്. അതിനിടെ, വീട്ടുടമസ്ഥ എത്തിയത് വൈകാരിക പ്രകടനങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും അധികൃതർ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. കഴിഞ്ഞ രണ്ടിനായിരുന്നു ജപ്തി നടപടികൾക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണമുണ്ടായത്. വീട്ടുടമസ്ഥയുടെ മകനായ കെവിൻ അരിവാളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ അഡ്വക്കറ്റ് കമീഷന്‍റെ കൈക്ക് പരിക്കേൽക്കുന്ന സാഹചര്യവും ഉണ്ടായതോടെ നടപടിക്രമങ്ങൾ നിർത്തിവെക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ചയാണ് കെവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2016ൽ എസ്.ബി.എയുടെ എസ്.എം.ഇ ശാഖയിൽനിന്ന് ബിസിനസ് ആവശ്യത്തിന് ഇവർ വൻ തുകയുടെ ലോൺ എടുത്തിരുന്നു. ഇതിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെ എറണാകുളം സി.ജെ.എം കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ജപ്തി ചെയ്യാൻ തീരുമാനിച്ചത്. ഫോട്ടോ: കാക്കനാട് ചെമ്പുമുക്കിലെ വീട്ടിൽ പൊലീസ് സഹായത്തോടെ ജപ്തി നടപടി തുടങ്ങിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.