മത്സ്യത്തൊഴിലാളി സ്ത്രീകളുടെ യാത്രക്ക് സ്വീകരണം

കൊച്ചി: വനിതദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സാമൂഹിക ശുശ്രൂഷ സമിതിയും (ടി.എസ്.എസ്.എസ്) സഖി സ്ത്രീ പഠനകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ സന്ദേശയാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി. മത്സ്യത്തൊഴിലാളി സ്ത്രീകൾ, തൊഴിലാളികളുടെ ഭാര്യമാർ, പെൺമക്കൾ എന്നിവരുൾപ്പടെ 37 പേരടങ്ങുന്ന സംഘമാണ് കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെ യാത്രചെയ്യുന്നത്. 'നാളത്തെ സുസ്ഥിരതക്ക്​ ഇന്ന് ലിംഗസമത്വം' എന്നതാണ് ഞാനും പോകും എന്ന പേരിട്ട യാത്രയുടെ മുദ്രാവാക്യം. സഖി കോഓഡിനേറ്റർ മെഴ്സി അലക്സാണ്ടർ, സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴികക്കത്ത്, ടി.എസ്.എസ്.എസ് കോഓഡിനേറ്റർമാരായ ബബിത ജേക്കബ്, അന്ന ജോർജ് എന്നിവർ സംസാരിച്ചു. photo ash (yesterday folder)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.