മുല്ലശ്ശേരി കനാൽ നവീകരണം: ഫാഷൻ സ്​ട്രീറ്റ്​ ഒഴിപ്പിക്കൽ തുടങ്ങി

കൊച്ചി: മുല്ലശ്ശേരി കനാൽ നവീകരണത്തിന്‍റെ ഭാഗമായി ഫാഷൻ സ്​ട്രീറ്റിലെ കടകൾ പൊളിച്ചുതുടങ്ങി. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിന്​ സമീപത്തെ അംബേദ്​കർ സ്​റ്റേഡിയത്തിലാണ്​ ഫാഷൻ സ്​ട്രീറ്റ്​ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത്​. ഏറെ നാൾ നീണ്ട അനിശ്ചിതത്വത്തിന്​ ഒടുവിലാണ്​ ഫാഷൻ സ്​ട്രീറ്റ്​ ഒഴിപ്പിക്കുന്നത്​. നഗരത്തിലെ വെള്ളക്കെട്ട്​ ഒഴിവാക്കുന്ന ഓപറേഷൻ ബ്രേക്​ത്രൂ പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പ്​ തയാറാക്കിയ റിപ്പോർട്ടിനെത്തുടർന്നാണ്​ മുല്ലശ്ശേരി കനാൽ നവീകരിക്കുന്നത്​. കനാലിന്‍റെ പല ഭാഗങ്ങളിലും കൈയേറ്റം മൂലം വീതി കുറഞ്ഞിട്ടുണ്ട്​. ഇത്​ കെ.എസ്​.ആർ.ടി.സി സ്റ്റാൻഡ്​ പരിസരത്ത്​ നിരന്തരം വെള്ളക്കെട്ടിന്​ കാരണമായിരുന്നു. ഫാഷൻ സ്​ട്രീറ്റ്​ നിലനിൽക്കുന്നത്​ കനാലിന്​ മുകളിലായാണ്​. കടകൾ പൊളിച്ചുമാറ്റി കനാൽ ചളി കോരി നവീകരിച്ച്​ വെള്ളമൊഴുക്ക്​ സുഗമമാക്കുകയാണ്​ ലക്ഷ്യം. കനാൽ നവീകരണം കഴിഞ്ഞാൽ വ്യാപാരികളെ തിരികെ എത്തിക്കുമെന്ന്​ നഗരസഭ ഉറപ്പുനൽകിയിട്ടുണ്ട്​. എഴുപതിലേറെ വ്യാപാരികളാണ്​ ഫാഷൻ സ്​ട്രീറ്റിലുള്ളത്​. ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.